അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ ദേശീയ ആക്ഷൻ ചാർട്ടർ ദിനം ആഘോഷിച്ചു

അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ ദേശീയ ആക്ഷൻ ചാർട്ടർ ദിനം ആഘോഷിച്ചു. വിദ്യാർഥികൾ അവരുടെ സ്നേഹവും രാജ്യത്തോടുള്ള വിശ്വസ്തതയും അടയാളപ്പെടുത്തി. വൈവിധ്യമാർന്ന പരമ്പരാഗത വേഷവിധാനങ്ങൾ അണിഞ്ഞാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്.
പരിപാടിയിൽ ബഹ്റൈൻ ജനതക്ക് ആശംസകൾ അർപ്പിച്ചു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം അൽ ഷെയർ, പ്രധാനാധ്യാപകർ, കോഓഡിനേറ്റർ, അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
sdfsdf