കോഴിക്കോട് സ്വദേശിനിയെ ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി


കോഴിക്കോട് സ്വദേശിനിയെ മനാമ ഗുദൈബിയയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ചേമഞ്ചേരി പൂക്കാട് മുക്കാടിവളപ്പിൽ വീട്ടിൽ അസ്നാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്പ് ഒരു റസ്റ്റാറന്‍റിൽ ജോലിക്കായാണ് ബഹ്റൈനിൽ എത്തിയത്. ഈ മാസം ആറിനാണ് കുടുംബത്തോട് അവസാനമായി ബന്ധപ്പെട്ടത്. പിതാവ്: റസാഖ്. മാതാവ്: അസ്മ. രണ്ടു കുട്ടികളുണ്ട്.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രവാസി ലീഗൽ സെല്ലിന്‍റെ നേതൃത്വത്തിൽ ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

article-image

ോേ്ോ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed