ബഹ്റൈൻ കിരീടാവകാശി ഇറ്റാലിയൻ അംബാസഡറെ സ്വീകരിച്ചു
ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പൗല അമാദിയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ സ്വീകരിച്ചു. ബഹ്റൈനും ഇറ്റലിയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് ഇരുവരും വിലയിരുത്തി. ബഹ്റൈനിൽനിന്നും സേവനം അവസാനിപ്പിച്ച് മടങ്ങുന്ന അംബാസഡർക്ക് നന്മയും സന്തോഷവും ആശംസിച്ച കിരീടാവകാശി പുതുതായി ഏൽപ്പിക്കപ്പെടുന്ന ചുമതലകൾ ഭംഗിയായി നിർവഹിക്കാനാകട്ടെയെന്നും വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് അംബാസഡർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. തന്‍റെ ജീവിതത്തിലെ സന്തോഷകരമായ ദിനങ്ങളാണ് ബഹ്റൈനിലെ സേവനകാലം സമ്മാനിച്ചതെന്ന് പൗല അമാദി വ്യക്തമാക്കി. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
fdsf