സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് അന്താരാഷ്ട്ര അംഗീകാരം
![സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് അന്താരാഷ്ട്ര അംഗീകാരം സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് അന്താരാഷ്ട്ര അംഗീകാരം](https://www.4pmnewsonline.com/admin/post/upload/A_rOW6fdAZ9x_2024-02-16_1708068403resized_pic.jpg)
സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ആസ്ട്രേലിയൻ കൗൺസിൽ ഫോർ ഹെൽത്ത് കെയർ സ്റ്റാൻഡേഡ്സിന്‍റെ അംഗീകാരമാണ് ലഭിച്ചത്. ഇത്തരമൊരു നേട്ടം രാജ്യത്തെ ആരോഗ്യ മേഖലക്ക് അഭിമാനകരമാണെന്ന് ഗവൺമെന്‍റ് ഹോസ്പിറ്റൽസ് ഗവേണിങ് സമിതി ചെയർപേഴ്സൻ ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നിരന്തരമായ പിന്തുണയും പ്രോത്സാഹനവും രാജ്യത്തെ ആരോഗ്യ മേഖലയുടെ ഉണർവിന് കാര്യമായ പങ്കുവഹിച്ചതായും അവർ ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും കൂട്ടത്തിലാണ് എസ്.എം.സിക്കും അംഗീകാരം ലഭിച്ചത്. അംഗീകാരം ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിൽ വിജയിക്കാൻ സാധിച്ചത് നേട്ടമാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ മുഴുവൻ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നതായും അവർ അറിയിച്ചു.
tertert