ഭാഷാശ്രീ മാസികയുടെ 2023ലെ സംസ്ഥാന കവിത പുരസ്കാരം ബഹ്റൈൻ പ്രവാസിയായ മനു കാരയാടിന്
ഭാഷാശ്രീ മാസികയുടെ 2023ലെ സംസ്ഥാന കവിത പുരസ്കാരം ബഹ്റൈൻ പ്രവാസിയായ മനു കാരയാടിന് ലഭിച്ചു. ‘ഒപ്പാരി’ എന്ന കവിതാസമാഹാരമാണ് പുരസ്കാരം നേടിയത്. ഈ മാസം 24ന് കോഴിക്കോട് പേരാമ്പ്രയിൽ പ്രശസ്ത സാഹിത്യകാരൻ കെ.വി. സജയ് പുരസ്കാരം സമ്മാനിക്കും.
പരിപാടിയിൽ മുഖ്യാതിഥിയായി കോഴിക്കോട് ജില്ല മുസ്‍ലിം ലീഗ് വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ് സാഹിബും കെ.എം.സി.സി സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.
sddsf