കോഴിക്കോട് ജില്ല പ്രവാസി ഫോറം ബഹ്റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച് 1ന്
കോഴിക്കോട് ജില്ല പ്രവാസി ഫോറം ബഹ്റൈൻ, അൽഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെൻററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ മനാമ അൽ ഹിലാൽ മെഡിക്കൽ സെൻററിൽ നടത്തുന്ന ക്യാമ്പിൽ യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിൻ , ട്രൈഗ്ലിസറൈഡ്, ബ്ലഡ് ഷുഗർ, എസ്.ജി.ഒ.ടി, കൊളസ്ട്രോൾ, എസ്.ജി.പി.ടി എന്നിവയടങ്ങുന്ന ഏഴോളം രക്തപരിശോധനയും ഡോക്ടറുടെ സേവനവും പ്രിവിലേജ് കാർഡും സൗജന്യമായി ലഭിക്കുന്നതാണെന്ന് കെ.പി.എഫ് പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ്, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും 39170433 അല്ലെങ്കിൽ 35059926 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
zvccv