ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2024 പ്രചാരണം; ദീപശിഖ പ്രയാണം ആരംഭിച്ചു
ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 പ്രചാരണത്തിൻറെ ഭാഗമായി ദീപശിഖ പ്രയാണം ആരംഭിച്ചു. ഒമ്പത് ഏരിയകളിലും ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകും. ലൈജു തോമസ്, അനൂപ് തങ്കച്ചൻ എന്നിവരാണ് കോഓഡിനേറ്റർമാർ. മനാമയിൽനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം പ്രസിഡൻറ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫെസ്റ്റ് ചെയർമാൻ വിൻസു കൂത്തപ്പിള്ളി മനാമ ഏരിയ പ്രസിഡൻറ് ഷംസാദ് കാക്കൂരിന് ദീപശിഖ കൈമാറി. സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പിള്ളി, സബ് കമ്മിറ്റി കൺവീനർമാരായ ഹരി ഭാസ്കർ, ജിതിൻ പരിയാരം, ഷംസാദ് കാക്കൂർ, മുഹമ്മദ് ജസീൽ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ദീപശിഖ ഒമ്പത് ഏരിയകൾ സഞ്ചരിച്ച് മാർച്ച് എട്ടിന് യൂത്ത് ഫെസ്റ്റ് നടക്കുന്ന ഇന്ത്യൻ ക്ലബ് മൈതാനത്ത് എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
dsfsf