കുവൈത്ത് ഏർപ്പെടുത്തിയ ഇന്നൊവേഷൻ അവാർഡിന് ബഹ്റൈൻ അർഹമായി
കുവൈത്ത് ഏർപ്പെടുത്തിയ ഇന്നൊവേഷൻ അവാർഡിന് ബഹ്റൈൻ അർഹമായി. മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിനാണ് സാമൂഹിക പങ്കാളിത്ത അവാർഡ് ലഭിച്ചത്. മന്ത്രാലയം നടപ്പാക്കിയ വനവത്കരണ പദ്ധതിയാണ് നേട്ടത്തിന് കാരണമായത്.
മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ മുനിസിപ്പൽകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ അവാർഡ് ഏറ്റുവാങ്ങി. ഇത്തരമൊരു നേട്ടത്തിന് കാരണക്കാരയ ബഹ്റൈൻ ഭരണാധികാരികൾക്കും, മന്ത്രാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
aasdads