ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡർമാരിൽനിന്ന് വിദേശകാര്യ മന്ത്രി നിയമനരേഖകൾ സ്വീകരിച്ചു


ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡർമാരിൽനിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി നിയമനരേഖകൾ സ്വീകരിച്ചു. ചെക് റിപ്പബ്ലിക് അംബാസഡറും റിയാദിൽ റെസിഡൻറുമായ പഫിൽ കാഫ്ക, അംഗോള അംബാസഡർ ജൂലിയോ പിലർമിനോ ഗോംസ് മായാതോ, ബൽജിയം അംബാസഡറും കുവൈത്തിൽ റെസിഡൻറുമായ ക്രിസ്റ്റ്യൻ ഡോംസ്, ബോസ്ന, ഹെർസക് അംബാസഡറും അബൂദബിയിൽ റെസിഡൻറുമായ പ്യുയാൻ ജോകറ്റ്സ്, സ്വിസ് അംബാസഡറും അബൂദബിയിൽ റെസിഡൻറുമായ ആർഥർ മാത്ലി എന്നിവരിൽ നിന്നുമാണ് ഓൺലൈനിൽ നടന്ന മീറ്റിങ്ങിൽ നിയമനരേഖകൾ സ്വീകരിച്ചത്.

അംബാസഡർമാർ പ്രതിനിധാനംചെയ്യുന്ന രാജ്യങ്ങളും ബഹ്റൈനും തമ്മിലുള്ള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കാനും പുതുതായി ചുമതലയേറ്റവർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. വിവിധ രാജ്യങ്ങളുമായി ബഹ്റൈൻ പുലർത്തുന്നത് തുറന്ന സൗഹൃദവും നയതന്ത്രബന്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

asdasd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed