ബഹ്റൈൻ തിരൂർ കൂട്ടായ്മ കമ്മിറ്റി 2024−2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബഹ്റൈൻ തിരൂർ കൂട്ടായ്മ കമ്മിറ്റി 2024−2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അഷ്റഫ് കുന്നത് പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ഉപദേശക സമിതി അംഗം വാഹിദ് ബിയ്യാത്തിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രഷറർ അനൂപ് റഹ്‌മാൻ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ഉപദേശക സമിതി അംഗങ്ങളായ ഷമീർ പൊട്ടച്ചോല, അഷ്റഫ് പികെ ആശംസകൾ നേർന്നു. ഷമീർ പൊട്ടച്ചോല, വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് പി കെ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽ അഷ്റഫ് കുന്നത്ത് പറമ്പിൽ പ്രസിഡണ്ടും, പി മുജീബ് റഹ്മാൻ ജനറൽ സെക്രട്ടറിയും, അനുപ് റഹ്മാൻ കെ തിരൂർ ട്രഷററുമാണ്. വൈസ്.പ്രസിഡണ്ടുമാർ:−ഇബ്രാഹിം , അയൂബ്, നജ്മുദ്ദീൻ, മൗസൽ എം , ജോ. സിക്രട്ടറിമാർ :− ഷഹാസ് കല്ലിങ്ങൽ, റമീസ് കൽപ്പ, ജിതിൻദാസ് കെ , ഷെരീഫ് ചമ്രവട്ടം എന്നിവരാണ് മറ്റ് ഭാരവാഹികൾ. പ്രവർത്തക സമിതി അംഗം ശ്രീനിവാസൻ സ്വാഗതവും ജിതിൻദാസ് Κ നന്ദിയും പറഞ്ഞു
sccczdxc