സുഗതഞ്ജലി പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിന്


മാതൃഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന മികച്ച പ്രവർത്തനങ്ങങ്ങളെ മുൻനിർത്തി, മലയാളി പ്രവാസി  സംഘടനകൾക്കായി കേരള സർക്കാർ മലയാളം മിഷൻ, ആഗോളതലത്തിൽ ഏർപ്പെടുത്തിയ “സുഗതഞ്ജലി പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിന് ലഭിച്ചു.  തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്.  പ്രശസ്ത കവി  കെ. ജയകുമാർ, നിരൂപകനും പത്രപ്രവർത്തകനുമായ ഡോ. പി.കെ. രാജശേഖരൻ, മലയാളം മിഷൻ ഡയറക്ടർ   മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്  പുരസ്കാരം.   സമാജത്തിലെ എല്ലാ ഭാഷാ പ്രവർത്തകർക്കും അംഗങ്ങൾക്കുമായി പുരസ്കാരം

സമർപ്പിക്കുന്നുവെന്ന് സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു ഈ മാസം 21 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.

article-image

asdas

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed