കുവൈത്ത് അമീറിന്റെ ബഹ്റൈൻ സന്ദർശനം പൂർത്തിയായി


രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വിജയകരമായ സന്ദർശനത്തിന് ശേഷം തിരിച്ചു പോയി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി സാഖിർ പാലസിൽ കുവൈത്ത് അമീർ കൂടികാഴ്ച്ച നടത്തി. കുവൈത്ത് അമീറിനെ ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയുടെ പതക്കം നൽകി ഹമദ് രാജാവ് ആദരിച്ചു. കൂടികാഴ്ച്ചയിൽ മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന 33ാമത് അറബ് ഉച്ചകോടിക്ക് കുവൈത്ത് അമീർ വിജയാശംസകൾ നേർന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാര, നിക്ഷേപ ബന്ധം ശക്തമാക്കാൻ കുവൈത്ത് അമീറിന്റെ സന്ദർശനവേളയിൽ തീരുമാനമായി.  

തനിക്ക് ബഹ്റൈൻ നൽകിയ ഊഷ്മള സ്വീകരണത്തിനും സ്നേഹത്തിനും ശൈഖ് മിശ്അൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ബഹ്റൈനും അതിലെ ഭരണകർത്താക്കൾക്കും ജനങ്ങൾക്കും സമാധാനവും സുരക്ഷിതത്വവും സുഭിക്ഷതയും കൂടുതൽ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 

article-image

േ്ിേി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed