കേശദാതാക്കളെ ബഹറിൻ പ്രതിഭ ആദരിച്ചു


ലോക കാൻസർ ദിനമായ ഫിബ്രവരി 4 ന് കേൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്തവരെ ചെയ്തവരെ ബഹറിൻ പ്രതിഭയുടെ ഓഫീസിൽ വെച്ച് ആദരിച്ചു. ബഹറിൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു കേശദാന ക്യാമ്പയിൻ നടത്തിയത് . സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികളടക്കം 68 പേർ കേശം ദാനം ചെയ്യുകയുണ്ടായി. സമൂഹത്തിൽസങ്കടപ്പെടുന്നവരുടെയും ഓരം ചേർന്ന് നടക്കുന്നവരുടെയും കൂടെ നടക്കുകയാണ് എന്നും പ്രതിഭ ചെയ്തിട്ടുള്ളതെന്നും ഇനിയും കേശദാനം പോലുള്ള മികച്ച പ്രവർത്തനങ്ങൾ തുടരുമെന്നും ചടങ്ങിൽ സംസാരിച്ച ഭാരവാഹികൾ ചുണ്ടികാട്ടി.അനുമോദ ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു.

പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷനായിരുന്നു. ആശംസകളർപ്പിച്ച് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗങ്ങളുമായ സി വി നാരായണൻ, സുബൈർ കണ്ണൂർ, പ്രതിഭ വനിതാവേദി സെക്രട്ടറി റീഗ പ്രദീപ്, കെ.ടി.സലീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രതിഭ വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ നന്ദി പ്രകാശിപ്പിച്ചു.

article-image

sdfdsf

You might also like

Most Viewed