ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ കുവൈത്തും യു.എ.ഇയും ഒപ്പുവെച്ചു
ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ കുവൈത്തും യു.എ.ഇയും ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ചടങ്ങിലാണ് കുവൈത്ത് ധനകാര്യ മന്ത്രി ഡോ. അൻവർ അൽ മുദാഫും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനിയുമായി കരാറിൽ ഒപ്പ് വെച്ചത്. ഇരു രാജ്യങ്ങളിലുമായി നിക്ഷേപമുള്ള വ്യക്തികൾക്കും കമ്പനികൾക്കും ഇതിന്‍റെ ഗുണഫലം ലഭിക്കുമെന്ന് അൽ മുദാഫ് പറഞ്ഞു. പുതിയ കരാർ നിലവിൽ വരുന്നതോടെ വ്യക്തികളുടെയും കമ്പനികളുടെയും ടാക്‌സ് വിവരങ്ങൾ പരസ്പരം കൈമാറുവാനും കഴിയും.
കരാറിലൂടെ നികുതിവെട്ടിപ്പും നികുതി കരാറുകളുടെ ദുരുപയോഗവും തടയാനും കഴിയുമെന്നാണ് പ്രതീക്ഷ. ദുബൈയിൽ നടന്ന അറബ് രാജ്യങ്ങളിലെ എട്ടാമത് പബ്ലിക് ഫിനാൻസ് ഫോറത്തിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുവൈത്ത് ധനകാര്യ മന്ത്രി.
േ്ിേ