ഗുരുദേവ സോഷ്യൽ സൊസൈറ്റി ഹെൽത്ത് ആൻഡ് ഹാപ്പിനസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി മാർച്ച് പതിനാറാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്‌ക് ശേഷം 3 മണി മുതൽ 5 മണി വരെ സൊസൈറ്റി ആസ്ഥാനത്ത് കുമാരനാശാൻ ഹാളിൽ വച്ച് ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും, പരീക്ഷ പേടി കുറയ്ക്കാനും മാനസിക ഉന്മേഷത്തിനുമായി ബഹറിനിലെ അറിയപ്പെടുന്ന ഹാപ്പിനസ് പ്രോഗ്രാം ഫെസിലിറ്റോറും ഐടി ആൻഡ് മെന്ററിങ് എക്സ്‌പേർട്ട്മായ രഞ്ജിനി എം മേനോനും, ലക്ഷമി നായരും നയിക്കുന്ന “ഹെൽത്ത് ആൻഡ് ഹാപ്പിനസ് വർക്ക് ഷോപ്പ്” എന്ന പേരിൽ ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.

മറ്റ് പല കാര്യങ്ങളിലും സ്ട്രെസ്സും സ്ട്രെയിനും അനുഭവിക്കുന്ന ആർക്കും ഈ പരിപാടിയുടെ ഭാഗമാകാം എന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി മെമ്‌പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് വാസപ്പൻ (3434 7514) ലൈബ്രറേറിയൻ രജീഷ് പട്ടാഴി (3415 1895) എന്നിവരുമായി ബന്ധപ്പെടാമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

article-image

sdzfvdf

You might also like

Most Viewed