ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കുടുംബസംഗമം നടത്തി
ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കുടുംബസംഗമം നടത്തി. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലയിലെ കുടുംബാംഗങ്ങളുടെ വ്യത്യസ്ത കലാപരിപാടികളും ക്വിസ് മത്സരവും ഗാനമേളയും കുടുംബാംഗങ്ങൾക്ക് വേറിട്ട അനുഭവമായി. സനദിലെ ബാബ സിറ്റി ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ നാനൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
നാഷനൽ കമ്മിറ്റി അധ്യക്ഷൻ ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്‍റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, വൈസ് പ്രസിഡന്‍റുമാരായ അഡ്വ. ഷാജി ശാമുവേൽ, വിഷ്ണു കലഞ്ഞൂർ, സെക്രട്ടറിമാരായ വിനോദ് ഡാനിയേൽ, വർഗീസ് മോഡിയിൽ, റോബി തിരുവല്ല, പ്രശാന്ത് പനച്ചിമൂട്ടിൽ, ദേശീയ കമ്മിറ്റി ഓഡിറ്റർ ജോൺസൺ കല്ലുവിളയിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും ജനറൽ കൺവീനർ മോൻസി ബാബു നന്ദിയും രേഖപ്പെടുത്തി.
sdfsf