സന്ദർശന വിസയിലെത്തുന്നവർക്ക് വർക്ക് വിസയിലേയ്ക്ക് മാറാനുള്ള ഫീസ് വർദ്ധിപ്പിച്ച് ബഹ്റൈൻ


രാ​ജ്യ​ത്ത് സ​ന്ദ​ർ​ശ​ന വി​സ​ക​ൾ വ​ർ​ക്കി​ങ് വി​സ​ക​ളി​ലേ​ക്കോ ആ​ശ്ര​തി വി​സ​ക​ളി​ലേ​ക്കോ മാ​റ്റു​ന്ന​തി​നു​ള്ള ഫീ​സ് 60 ദി​നാറിൽ നി​ന്ന് 250 ദിനാറായി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ദേ​ശീ​യ പാ​സ്‌​പോ​ർ​ട്ട് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് അധികൃതർ അറിയിച്ചു. കൂ​ടാ​തെ, സ്പോ​ൺ​സ​റി​ല്ലാ​തെ വി​സി​റ്റ് വി​സ​ക​ൾ വ​ർ​ക്കി​ങ് വി​സ​യി​ലേ​ക്കോ ആ​ശ്രി​ത വി​സ​ക​ളി​ലേ​ക്കോ മാ​റ്റു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യ​താ​യും എ​ൻ.​പി.​ആ​ർ.​എ അ​റി​യി​ച്ചു. വി​സി​റ്റ് വി​സ​ക​ൾ വ​ർ​ക്കി​ങ്, ആ​ശ്രി​ത വി​സ​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​ൻ.​പി.​ആ​ർ.​എ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ഷ​ന​ൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ് പ്ലാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​സി​റ്റ് വി​സ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​തി​നു​മാ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ശൈ​ഖ് ഹി​ഷാം പ​റ​ഞ്ഞു.

article-image

xcvxcv

You might also like

Most Viewed