വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഫാമിലി മീറ്റ് 2024 ശ്രദ്ധേയമായി
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഫാമിലി മീറ്റ് 2024 ‘തിത്തെയ് തകതെയ്’ കരാനാ ബീച്ച് പൂൾ ഗാർഡനിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഡെസേർട്ട് സഫാരിയും തുടർന്ന് നടന്ന കുതിര സവാരിയിലും പരിശീലനത്തിലും സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു. ഉദ്‌ഘാടനപരിപാടിയിൽ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് വിമെൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് സ്വാഗതം പറഞ്ഞു. ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ ഉദ്‌ഘാടനം നിർവഹിച്ചു.
സാമൂഹിക സംസ്കാരിക പ്രവർത്തകരായ ബെന്നി വർക്കി, പ്രിൻസ് തോമസ് , ഇ വി രാജീവൻ, എബി കുരുവിള സാമൂഹിക പ്രവർത്തകയും ഡബ്ല്യുഎംസി ഗ്ലോബൽ എഡ്യൂക്കേഷണൽ ഫോറം പ്രെസിഡന്റും ആയ ഷെമിലി പി ജോൺ, സിനിമ സീരിയൽ ആർട്ടിസ്റ് ശ്രീലയ എന്നിവർ ആശംസകൾ നേർന്നു. വിമൻസ് ഫോറം സെക്രട്ടറി അനു അലൻ, നിയാസ് ഉമ്മർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രെഷറർ ഹരീഷ് നായർ നന്ദി പറഞ്ഞു.
ോേ്േ്ി