“യൂത്ത് ഫെസ്റ്റ് 2024” സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു
ഐവൈസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന “യൂത്ത് ഫെസ്റ്റ് 2024” സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മനാമയിൽ സ്ഥിതി ചെയ്യുന്ന കെ സിറ്റി ബിസിനസ് സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഐ ഓ സി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം നിർവ്വഹിച്ചു.
ഐ വൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, കൺവീനർമാരായ ഹരി ഭാസ്കർ, ജിതിൻ പരിയാരം, മുഹമ്മദ് ജസീൽ, ഷംഷാദ് കാക്കൂർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് 8 ന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വെച്ചാണ് ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2024 നടക്കുക.
sdfsdf