എ.ഐ സാമ്പത്തിക തട്ടിപ്പ്; തടയാൻ സംവിധാനമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം


പണം തട്ടിപ്പിനായി എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് തടയാനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം. റിഫയിലെ അബ്ദുറഹ്മാൻ കാനൂ കൾചറൽ സെന്ററിൽ നടന്ന ‘സൈബർ ഫ്രോഡ്‌സ്: മെത്തേഡ്‌സ് ആൻഡ് പ്രിവൻഷൻ’ പരിപാടിയിൽ പങ്കെടുത്ത മേജർ മുഹമ്മദ് അൽ അബ്ദുല്ലയാണ് ഈ കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിൽ നടക്കുന്ന എ.ഐ, ഡീഫ് ഫേക്ക് തട്ടിപ്പുകളെക്കുറിച്ച് ഉദ്യോഗസ്ഥർ ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

ടെലികമ്യൂണിക്കേഷൻ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1314 ക്രിമിനൽ കേസുകളും സോഷ്യൽ മീഡിയ ദുരുപയോഗവുമായി ബന്ധപ്പെട്ട് 753 കേസുകളും കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായെന്നും, സോഷ്യൽ മീഡിയ കേസുകളിൽ 388 എണ്ണം വാട്സ്ആപ്പിലും 184 എണ്ണം ഇൻസ്റ്റഗ്രാമിലും 54 എണ്ണം സ്‌നാപ്‌ചാറ്റിലും 51 എണ്ണം ടിക്‌ടോക്കിലും 51 ഫേസ്ബുക്കിലും 25 എക്‌സിലുമാണെന്നും അദ്ദേഹം അറിയിച്ചു. 992 എന്ന നമ്പറിൽ ഡയൽ ചെയ്തോ അല്ലെങ്കിൽ 17108108 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടോ ഇത്തരം തട്ടിപ്പുകൾ കുറിച്ച് അറിയിക്കാവുന്നതാണ്.

article-image

sxadsadss

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed