ഇന്ത്യൻ എംബസിയിൽ ഡിജിറ്റൽ ഫീ കലക്ഷൻ കിയോസ്ക് സ്ഥാപിച്ചു


ഐ.സി.ഐ.സി.ഐ ബാങ്ക്, സദാദ് ഇലക്ട്രോണിക് പേയ്മെന്റ് സിസ്റ്റം എന്നിവയുമായി സഹകരിച്ച്  ഇന്ത്യൻ എംബസിയിൽ ഡിജിറ്റൽ ഫീ കലക്ഷൻ കിയോസ്ക് സ്ഥാപിച്ചു. ടച്ച് സ്ക്രീൻ സെൽഫ് സർവിസ് സംവിധാനം ഉപയോഗിച്ച് ബഹ്റൈനിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, വിവാഹ രജിസ്ട്രേഷൻ, ജനന രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കാനും ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി സൗകര്യപ്രദമായി പേയ്മെന്റ് നടത്താനും കഴിയും. ഐ.സി.ഐ.സി.ഐ ബാങ്ക് എസ്‌.എ.ഡി.എഡിൽനിന്നും ഫണ്ട് കലക്ട് ചെയ്‌ത് തടസ്സമില്ലാതെ എംബസിക്ക് കൈമാറും.   

എസ്.എ.ഡി.എഡിക്കാണ് കിയോസ്ക് പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം.ഐ.സി.ഐ.സി.ഐ ബാങ്ക് പശ്ചിമേഷ്യ, ആഫ്രിക്ക റീജനൽ മേധാവി അനിൽ ഡബ് കെ, സദാദ് ഇലക്ട്രോണിക് പേയ്മെന്റ് സിസ്റ്റം സി.ഇ.ഒ ഡോ. റിഫാത്ത് മൊഹമ്മദ് കാഷിഫ് എന്നിവരുടെ സാന്നിധ്യത്തിൽ അംബാസഡർ വിനോദ് കെ. ജേക്കബ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു.   വിവിധ ആവശ്യങ്ങൾക്കായി എംബസിയിലെത്തുന്നവർക്ക് സൗകര്യപ്രദമാണ് സംവിധാനമെന്നും കിയോസ്‌ക് ഫീ കലക്ഷൻ നടപടി തടസ്സമില്ലാത്തതാക്കുമെന്ന് മാത്രമല്ല, ഇടപാടുകൾക്ക് ഡിജിറ്റൽ കേന്ദ്രീകൃത സമീപനം വരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

article-image

ു്ിു്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed