റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024 സമാപിച്ചു


റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024 സമാപിച്ചു. മിക്ക മത്സരങ്ങളിലും ഗോൾഡ് മെഡൽ കരസ്ഥമാക്കി ബിർഷാദ് അബ്ദുൽ ഗനി നേതൃത്വം നൽകിയ  ‘മഞ്ഞപ്പട’ ചാമ്പ്യൻഷിപ് നേടിയപ്പോൾ തൊട്ടടുത്ത പോയന്റുമായി സമീർ റിഫയുടെ ‘പച്ചപ്പട’ റണ്ണർഅപ്പായി.  ഉസ്മാൻ ഈസ ടൗൺ നയിച്ച ‘ചെമ്പട’യും ബിനു ഇസ്മായിൽ നയിച്ച ‘നീലപ്പട’യും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

റയ്യാൻ മനാമ, അൽ ഹിദായ ഹിദ്ദ്, അൽ ഇഹ്‌സാൻ ഈസ ടൗൺ എന്നീ മദ്റസകളിൽനിന്നായി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭാവികളും കായിക മാമാങ്കത്തിൽ പങ്കെടുത്തു.അൽ മന്നായി സെന്റർ സയന്റിഫിക് മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി  മുഖ്യാതിഥിയായിരുന്നു.  റയ്യാൻ സെന്റർ  ചെയർമാൻ  അബ്ദു റസാഖ് വി.പിയും  വിവിധ  രക്ഷിതാക്കളും ചേർന്ന്  വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പും മെഡലുകളും സമ്മാനിച്ചു.  

article-image

dfssdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed