ലോക കാൻസർ ദിനത്തിൽ 68 പേർ മുടി ദാനം ചെയ്തു


ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ 68 പേർ മുടി ദാനം ചെയ്തു. കീമോതെറപ്പി അടക്കം അർബുദചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നൽകാനാണ്‌ കുറഞ്ഞത് 21 സെ.മീറ്റർ നീളത്തിൽ മുറിച്ച തലമുടി ഉപയോഗിക്കുന്നത്.   ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ മറിയം അൽ ധൈൻ, ഹക്കിം അൽ ഷിനോ, റോയൽ ബഹ്‌റൈൻ പ്രസിഡൻറും കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാനുമായ അഹ്‌മദ്‌ ജവഹറി, ഗ്രൂപ് സി.ഇ.ഒ ഡോ: ശരീഫ് എം. സഹദുല്ല, കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി. വി. നാരായണൻ, പി. ശ്രീജിത്ത്, സുബൈർ കണ്ണൂർ, ഹെൽപ് ലൈൻ ഇൻ ചാർജ് നൗഷാദ് പൂനൂർ, പ്രതിഭ വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ പങ്കെടുത്തു. 

പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ ബഹ്‌റൈൻ കാൻസർ സൊസൈറ്റി ട്രഷറർ യുസഫ് ഫക്രു, എക്സിക്യൂട്ടിവ് മാനേജർ അഹമ്മദ് അലി അൽ നോവക്ദ എന്നിവർക്ക് സ്വരൂപിച്ച മുഴുവൻ മുടിയും കൈമാറി.  മുടി നൽകിയ മുഴുവനാളുകളേയും ചടങ്ങിൽ ആദരിച്ചു. കിംസ് ഹോസ്പിറ്റലിലെ ഡോ: വെങ്കടേഷ് മുഷാനി (ഹെമറ്റോ ഓങ്കോളജിസ്റ്റ്), ഡോ: അൽപായ്‌ യിൽമാസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) എന്നിവർ അർബുദ ബോധവത്കരണ ക്ലാടസടുത്തു. 

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed