ബഹ്റൈനിൽ അനധികൃത ടാക്സി സർവിസ് നടത്തിയ 648 പേരെ അറസ്റ്റ് ചെയ്തു


രാജ്യത്ത് അനധികൃത ടാക്സി സർവിസ് നടത്തിയ 648 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിൽനിന്ന്  ലൈസൻസ് നേടാതെയാണ് ഇവർ ടാക്സി സർവിസ് നടത്തിയത്. യാത്രക്കാരുടെയും മറ്റ് ഡ്രൈവർമാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇത്തരം നിയമലംഘനങ്ങൾക്കെതിരായ നടപടി തുടരുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. 

മുൻകൂർ അനുമതിയില്ലാതെ അനധികൃത പൊതുഗതാഗത സേവനങ്ങൾ നൽകുന്ന വ്യക്തികൾക്ക് ആറ് മാസം വരെ തടവും 1000 ദീനാറിൽ കൂടാത്ത പിഴയുമാണ് ശിക്ഷയായി നൽകുന്നത്. 

article-image

ോേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed