ബഹ്റൈനിലെ പ്രൈമറി ഹെൽത്ത് സെൻററുകളുടെ സമ്മേളനം സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രൈമറി ഹെൽത്ത് സെൻററുകളുടെ സമ്മേളനം സംഘടിപ്പിച്ചു. മൂന്നുദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ 800ഓളം ഡോക്ടർമാരും വിദഗ്ധരും അക്കാദമിക മേഖലയിലുള്ളവരും പങ്കെടുത്തു. ബഹ്റൈന് അകത്തും പുറത്തുനിന്നുമുള്ള 76 വിദഗ്ധരുടെ അവതരണവും നടന്നു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ പരിചരണ മേഖലയിൽ നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി.   ആരോഗ്യ മേഖലയിലെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും കൂടുതൽ അവസരമൊരുക്കുന്നതിനും ആരോഗ്യ മേഖലയിലെ സമ്മേളനങ്ങൾ വഴി സാധ്യമാകുമെന്ന് അവർ ഉദ്ഘാടന സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. 

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed