ഇസ്ലാഹി സെന്റർ സ്പോർട്ട് വിംഗ് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു


നാല് ആഴ്ചയിൽ ഏറെയായി സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബ് സ്‌റ്റേഡിയത്തിൽ ഇസ്ലാഹി സെന്റർ സ്പോർട്ട് വിംഗ് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് എം പി അഹ്‌മദ് സബാഹ് അൽ സല്ലും മുഖ്യമാഥിതി ആയിരുന്നു. കോച്ചിങ്ങിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കുട്ടികളുടെ രക്ഷിതാക്കളും, സെന്ററിന്റെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ ജനറൽസെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതം പറഞ്ഞു.
പ്രസിഡണ്ട് ഹംസമേപ്പാടി അദ്ധ്യക്ഷത വഹിച്ചു. സൈറോ അക്കാദമി ചെയർമാൻ റഹ്മത്തലി, അൽഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, കെഎംസിസി സ്പോർട്ട് വിംഗ് കോഡിനേറ്റർ അസ്ലം വടകര, ബഹ്റൈൻ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ ചെയർമാൻ മൊയ്തീൻകുട്ടി സാഹിബ്, എന്നിവർ ആശംസകൾ നേർന്നു.
േ്ി്േി