ഇന്റർ സർക്കിൾ നോക്കൗട്ട് ടൂർണമെന്റ് സീസൺ ത്രീ; റിഫ സ്മാഷേഴ്സ് ജേതാക്കൾ

യൂത്ത് ഇന്ത്യ സി.സി സംഘടിപ്പിച്ച ഇന്റർ സർക്കിൾ നോക്കൗട്ട് ടൂർണമെന്റ് സീസൺ ത്രീയിൽ മനാമ റൈഡേഴ്‌സിനെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി റിഫ സ്മാഷേഴ്സ് ജേതാക്കളായി. മനാമ റൈഡേഴ്‌സ് ആദ്യ ഇന്നിങ്സിൽ എട്ട് ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് മുന്നിൽ വെച്ചെങ്കിലും റിഫ സ്മാഷേഴ്സ് 6.4 ഓവറിൽ വിജയം കണ്ടു. വിജയികൾക്ക് യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് ജൈസൽ, ജനറൽ സെക്രട്ടറി ജുനൈദ്, സ്പോർട്സ് കൺവീനർ ഇജാസ്, മനാമ പ്രസിഡന്റ് സവാദ് എന്നിവർ ട്രോഫികൾ കൈമാറി. ടൂർണമെന്റിൽ പവർ ഹിറ്റെർസ് സിഞ്ച്, മുഹറഖ് ചലഞ്ചേഴ്സ്, മനാമ റൈഡേഴ്‌സ്, റിഫ സ്മാഷേഴ്സ് എന്നീ ടീമുകൾ പങ്കെടുത്തു. ലൂസേഴ്‌സ് ഫൈനലിൽ പവർ ഹിറ്റെർസിനെ പരാജയപ്പെടുത്തി മുഹറഖ് ചലഞ്ചേഴ്സ് വിജയം വരിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി റിഫ സ്മാഷേഴ്‌സിന്റെ വരുൺജിത്തിനെ തിരഞ്ഞെടുത്തു. മികച്ച ബാറ്ററായി ഷെബിൻ (മനാമ റൈഡേഴ്സിന്റെ), മികച്ച ബൗളർ വരുൺജിത്ത് (റിഫ സ്മാഷേഴ്‌സിന്റെ) എന്നിവരെ തിരഞ്ഞെടുത്തു . സ്പോർട്സ് കൺവീനർ ഇജാസ്, ഫൈസൽ, അൻസാർ കമറുദ്ദീൻ, അൻസാർ നജുമുദീൻ, ഹമീം, ജുനൈദ്, സവാദ്, ഷെബിൻ സിറാജ് വെണ്ണറോഡി, ബദർ, സഫീർ, രാജു എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ോേ്ിിേ്