കെ.എം.സി.സി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മിറ്റി ജനറൽ കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു

കെ.എം.സി.സി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മിറ്റി ജനറൽ കൗൺസിലിൽ 2024−2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റ് ഇ.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഷാഫി പാറക്കട്ട ഉദ്ഘാടനം നിർവഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ ടി. കാക്കുനി റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന മുൻ പ്രസിഡന്റ് എസ്.വി. ജലീൽ, സംസ്ഥാന സീനിയർ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവർ സംസാരിച്ചു.
റിട്ടേണിങ് ഓഫിസർമാരായ അസീസ് ഈസ്റ്റ് റിഫ, അഷ്റഫ് കെ.കെ, അസീസ് മൊയ്പോത്ത് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രസിഡന്റ്: നാസർ കല്ലാച്ചി. വൈസ് പ്രസിഡന്റുമാർ: ഇ.എം. ഹുസൈൻ, അലി കെ.വി, ഇസ്മായിൽ വി.കെ, ഇബ്രാഹിം വയനാട്, മുഹമ്മദ് പി.കെ. ജനറൽ സെക്രട്ടറി: പി. മുജീബ് റഹ്മാൻ. ജോ. സെക്രട്ടറിമാർ: അബ്ദുറസാഖ് വി, അക്ബർ വി.പി, അബ്ദുൽ റസാഖ്, അഹമ്മദ് ഗഫൂർ, റിയാസ്. ഓർഗനൈസിങ് സെക്രട്ടറി: സിദ്ദീഖ് മൗലവി പി., ട്രഷറർ: ഫൈസൽ കെ.കെ. ജനറൽ സെക്രട്ടറി: പി. മുജീബ് റഹ്മാൻ സ്വാഗതവും നാസർ കല്ലാച്ചി നന്ദിയും പറഞ്ഞു.
ോേ്ോേ്