സൗദിയിലെ അൽ ഉല ഇൻറർനാഷനൽ എയർപോർട്ടിലേക്ക് ബഹ്റൈനിൽനിന്നും ഗൾഫ് എയർ സർവിസ് ആരംഭിച്ചു


സൗദിയിലെ അൽ ഉല ഇൻറർനാഷനൽ എയർപോർട്ടിലേക്ക് ബഹ്റൈനിൽനിന്നും ഗൾഫ് എയർ സർവിസ് ആരംഭിച്ചു.  ബഹ്റൈനും അൽ ഉലക്കും തമ്മിൽ ഇതാദ്യമായാണ് ഗൾഫ് എയർ സർവിസ് ആരംഭിക്കുന്നത്. അൽ ഉലയിലേക്ക് വിനോദസഞ്ചാരികളടക്കമുള്ളവർക്ക് നേരിട്ട് എത്തിപ്പെടാൻ സർവിസ്  സഹായിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആഴ്ചയിൽ രണ്ടു വീതം സർവിസുകളാണ് നേരിട്ട് നടത്തുന്നത്.  

ഫെബ്രുവരി മൂന്നു മുതൽ മാർച്ച് ആറു വരെയുള്ള ശൈത്യകാല ഷെഡ്യൂളും ഏപ്രിൽ 13 മുതൽ 24 വരെയുള്ള മധ്യവേനലവധിക്കാല ഷെഡ്യൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. അൽ ഉലയിലേക്ക് സർവിസ് ആരംഭിച്ചതോടെ സൗദിയിലേക്ക് മൊത്തം ആറ് സെക്ടറുകളിലേക്ക് ഗൾഫ് എയറിന്റെ സർവിസ് വർധിച്ചിട്ടുണ്ട്. 

article-image

ോൂോൂ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed