ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ അൽ ഖുദ്‌സ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

ഫലസ്തീനികളെ സഹായിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന അൽ ഖുദ്‌സ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പ്രിൻസ് തുർക്കി ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് കൂടികാഴ്ച്ച നടത്തി. കുവൈത്തിൽ വെച്ച് നടന്ന കൂടികാഴ്ച്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസകളും പിന്തുണയും ഡോ. മുസ്തഫ അസ്സയ്യിദ് അറിയിച്ചു.
പാലസ്തീനികൾ കടന്നുപോകുന്ന ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളിൽ അവരെ പിന്തുണക്കാനുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങളെ പ്രിൻസ് തുർക്കി ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അഭിനന്ദിച്ചു.
േേ്ി്ിേി