സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദേശം ശൂറ കൗൺസിൽ പരിഗണിക്കും


രാജ്യത്ത്,  സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദേശം ശൂറ കൗൺസിൽ അവലോകനത്തിനായി അയച്ചു. തലാൽ അൽ മന്നായിയുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങളാണ് സർവിസ് കമ്മിറ്റിയുടെ അവലോകനത്തിനായി അയച്ചത്. സോഷ്യൽ മീഡിയ പരസ്യനിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് ഓരോ കുറ്റത്തിനും 1,000 ദീനാർവരെ പിഴ ചുമത്താനാണ് നിയമം ശിപാർശ ചെയ്യുന്നത്. മതങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുകയോ ബൗദ്ധിക സ്വത്ത് ലംഘിക്കുകയോ ലൈസൻസില്ലാത്തതോ നിയമവിരുദ്ധമോ ആയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയോ കുട്ടികളെ ചൂഷണം ചെയ്യുകയോ ചെയ്യുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ, പേജ്, ബ്ലോഗ്, എന്നിവയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് എംപിമാരുടെ ആവശ്യം. 

ഇൻഫർമേഷൻ മന്ത്രാലയമായിരിക്കണം ഇത് നിശ്ചയിക്കേണ്ടതെന്നും ഇവർ നിർദേശിക്കുന്നു.  ലാഭേച്ഛയില്ലാത്ത, ചാരിറ്റി, സന്നദ്ധ പരസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലൈസൻസ് ഫീസിൽ ഇളവ് നൽകണമെന്നും,  സോഷ്യൽ മീഡിയ വഴിയുള്ള വാണിജ്യ പരസ്യങ്ങളെ മാത്രമായിരിക്കണം നിയമം ലക്ഷ്യമിടുന്നതെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു. ഓൺലൈൻ മീഡിയകളിലൂടെ നടക്കുന്ന അനുചിതവും നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ പരാതി ലഭിച്ചതിന്റെ സാഹചര്യത്തിലാണ് എംപിമാർ ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. 

article-image

ോേ്ോ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed