ജെകെആർ കംപ്യൂട്ടേർസിന് പുതിയ ആസ്ഥാനം


മനാമ

വർഷങ്ങളായി ഐ. ടി രംഗത്ത് പ്രമുഖ മൾട്ടി ബ്രാന്റുകളുടെ വാറന്റി സേവനം നൽകുന്ന ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനമായ ജെകെആർ കംപ്യൂട്ടേർസ് അത്യാധുനിക സൗകര്യങ്ങളോട് കൂടി സെഗയയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചതായി ജെകെആർ കംപ്യൂട്ടേർസ് അധികൃതർ അറിയിച്ചു. എച് പി , ലെനോവ , ഡെൽ , മൈക്രോ സോഫ്റ്റ് സർഫേയ്സ് , അസർ , എം എസ് ഐ എന്നീ പ്രമുഖ ബ്രാന്റുകളുടെ വാറന്റിയും ഒറിജിനൽ സ്പെയർ പാർട്സുമാണ് ഇവിടെ നൽകുന്നത്.

article-image

ജെ കെ ഇൻഫോടെക് എന്ന പേരിലാണ് കോർപ്പറേറ്റ് ഡിവിഷൻ പ്രവർത്തിക്കുന്നത്. വിശ്വസ്തതയും ഗുണമേന്മയുള്ള സേവനവുമാണ് ജെ കെ ആർ കംപ്യൂട്ടേർസിന്റെ ലക്ഷ്യമെന്നും ഉപഭോക്താക്കൾ മെച്ചപ്പെട്ട ഐടി സേവനം ലഭ്യമാക്കാനായി മികച്ച ഐടി സാങ്കേതിക വിദഗ്ധരാണ് തങ്ങൾക്കൊപ്പമുള്ളതെന്നും മാനേജിങ്ങ് ഡയറക്ടർ ഡോ.ജീവൻ കെ രത്നൻ അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed