അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസ് ആരംഭിച്ചു


അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസ് ആരംഭിച്ചു.  ഉദ്ഘാടന പരിപാടിയിൽ ‘അറിവിന്റെ വെളിച്ചം’ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രമുഖ വാഗ്മിയും അൽ ഫുർഖാൻ ദാ ഇയുമായ നിയാസ് സ്വലാഹി സംസാരിച്ചു.  അക്ഷരങ്ങൾ മുതൽ അറബി വായിക്കാനും ഖുർആൻ തെറ്റ് കൂടാതെ പാരായണം ചെയ്യാനും ഉതകുന്ന ന്യുതന രീതിയിൽ ഉള്ള പഠന രീതി പ്രകാരമായിരിക്കും ക്ലാസുകൾ മുന്നോട്ട് പോവുക എന്ന് ഭാരവാഹികൾ അറിയിച്ചു.  

എല്ലാ  ഞായറാഴ്ചയും രാത്രി 9.30ന് മനാമ കെ സിറ്റി ഹാളിന്റെ രണ്ടാമത്തെ നിലയിലാണ്‌ ക്ലാസുകൾ നടക്കുക.  അബ്ദുൽ സലാം ബേപ്പൂർ സ്വാഗതവും ബഷീർ മദനി അധ്യക്ഷതയും വഹിച്ച പരിപാടിക്ക് സുഹൈൽ മേലടി നന്ദി രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് 39223848 അല്ലെങ്കിൽ 39857414 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

sdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed