വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ്ങ് റിപ്പബ്ലിക് ദിന ആഘോഷവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കായുള്ള കോളാജ് ആർട്ട് മത്സരവും , മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് അനുഷ്മ പ്രശോഭ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ്ങ് സെക്രട്ടറി ആയിഷ സിനോജ് സ്വാഗതം രേഖപ്പെടുത്തി. ഫോർ പി എം ന്യൂസ് എക്സിക്യുട്ടിവ് എഡിറ്ററും, പ്രവാസി ഗൈഡൻസ് ഫോറം വർക്കിങ്ങ് ചെയർമാനുമായ പ്രദീപ് പുറവങ്കര മോട്ടിവേഷണൽ സ്പീച്ചും, റിപ്പബ്ലിക്ക് ദിന സന്ദേശവും നൽകി.

സാമൂഹിക പ്രവർത്തകയായ കാത്തു സച്ച്ദേവ്, ആർട്ടിസ്റ്റായ സാംരാജ് തിരുവനന്തപുരം, കരകൗശാല വിദഗ്ധ മിനി സന്തോഷ് എന്നിവരായിരുന്നു കോളേജ് മത്സരത്തിന്റെ വിധികർത്താക്കൾ. സബ് ജൂനിയർ വിഭാഗത്തിൽ നിള ബിമേഷ് ഒന്നാം സ്ഥാനവും,ആരുഷ് റിനീഷ് രണ്ടാം സ്ഥാനവും, സിദ്ധാർത്ഥ് സിനു മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ആദിത്യൻ അനീഷ്, ത്രിശാന്ത് പ്രമാണിക്, അഷ്ടമി രാജേഷ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ആദിത് സന്തോഷ് ഒന്നാം സ്ഥാനവും, ഹാജിറ സിദ്ദിഖ് രണ്ടാം സ്ഥാനവും, യുദ്ധി പ്രശോഭ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പങ്കാളിത്ത സെർട്ടിഫിക്കേറ്റും നൽകി. ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ്‌ സുനി സെൽവരാജ് നന്ദി രേഖപ്പെടുത്തി.

article-image

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കായുള്ള കോളാജ് ആർട്ട് മത്സരവും, മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. 

article-image

ddswsdadsds

You might also like

Most Viewed