ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം; എസ്.കെ.എസ്.എസ്. എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു


ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്. എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അൻവർ മുഹ്‌യുദ്ധീൻ ഹുദവി പ്രമേയം പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വകേറ്റ് ബിനു മണ്ണിൽ, ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, കെ.എംസിസി വൈസ് പ്രസിഡൻ്റ് ശംസുദ്ധീൻ വെള്ളികുളങ്ങര, ഒ.ഐ.സി സി ബഹ്‌റൈൻ വർക്കിംഗ്‌ പ്രസിഡൻ്റ് ബോബി പാറയിൽ, ഓ.ഐ.സി.സി. ഗ്ലോബൽ പ്രസിഡന്റ് ബിനു കുന്നന്താനം, ബി.കെ.എസ്. എഫ് പ്രതിനിധി ബഷീർ അമ്പലായി, നജീബ്കടലായി, തണൽ പ്രതിനിധി റഷീദ് മാഹി, സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, റഫീഖ് അബ്ദുല്ല എന്നിവർ ആശംസകൾ നേർന്നു.

എസ്.കെ.എസ് എസ് എഫ് മുൻ പ്രസിഡൻ്റ് അശ്റഫ് അൻവരി ചേലക്കര പ്രതിജ്ഞയും, ഫാസിൽ വാഫി, ശഹീംദാരിമി, ജസീർവാരം എന്നിവർ ചേർന്ന് ദേശീയോദ്ഗ്രഥന ഗാനവും അവതരിപ്പിച്ചു. എസ്. കെ. എസ്. എസ്. എഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നവാസ് കുണ്ടറ സ്വാഗതവും, കെ. എം എസ് മൗലവി നന്ദിയും പറഞ്ഞു. മുഖ്യാതിഥികൾക്ക് ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി.കെ കുഞ്ഞഹമദ് ഹാജിയും, ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദും സ്നേഹോപഹാരങ്ങൾ കൈമാറി.

article-image

dsddfsdfsdsds

You might also like

Most Viewed