ഐ.സി.എഫ് സ്നേഹ സഞ്ചാരത്തിന് സൽമാബാദ് സെൻട്രൽ സ്വീകരണം നൽകി
![ഐ.സി.എഫ് സ്നേഹ സഞ്ചാരത്തിന് സൽമാബാദ് സെൻട്രൽ സ്വീകരണം നൽകി ഐ.സി.എഫ് സ്നേഹ സഞ്ചാരത്തിന് സൽമാബാദ് സെൻട്രൽ സ്വീകരണം നൽകി](https://www.4pmnewsonline.com/admin/post/upload/A_yLGc2q3S4e_2024-01-28_1706444030resized_pic.jpg)
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ മാനവ വികസന വർഷാചരണത്തിന്റെ ഭാഗമായി ആഗോളതലത്തിൽ സംഘടിപ്പിച്ച സ്നേഹ സഞ്ചാരത്തിന് സൽമാബാദ് സെൻട്രൽ സ്വീകരണം നൽകി. ഐ.സി.എഫ്. സൽമാബാദ് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ കൗൺസിൽ എജ്യുക്കേഷൻ സിക്രട്ടറിയും ലോക കേരള സഭാംഗവുമായ ശരീഫ് കാരശ്ശേരി സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ച യോഗത്തിൽ ഐ.സി.എഫ്. ഇന്റർനാഷനൽ പ്ലാനിംഗ് ഗ് ബോർഡ് ചെയർമാൻ അബ്ദുൾ അസീസ് സഖാഫി മമ്പാട് സന്ദേശ പ്രഭാഷണം നടത്തി.
അഡ്വ: എം.സി. അബ്ദുൽ കരീം, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, ഷാനവാസ് മദനി, സുലൈമാൻ ഹാജി, വി. പി.കെ.അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു. റഹീം താനൂർ, അഷ്റഫ് കോട്ടക്കൽ, റഊഫ് പുലിക്കോട്, സലാം കോട്ടക്കൽ എന്നിവർ ഗാനാലാപനവും തമീം ഖിറാഅത്തും നടത്തി. സെൻട്രൽ.സിക്രട്ടറി.ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.
cx cxcxcxzxz