റയ്യാൻ സ്റ്റഡി സെന്റർ മദ്രസ്സാ വിദ്യാർത്ഥികൾക്കായി കായികപരിപാടികൾ സംഘടിപ്പിക്കുന്നു


റയ്യാൻ സ്റ്റഡി സെന്റർ മദ്രസ്സാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക കായികപരിപാടികൾ ഫെബ്രുവരി 2ന് വെള്ളിയാഴ്ച അൽ ഹമല സെൻട്രൽ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7:30 നു വിവിധ ഹൗസുകളുടെ മാർച്ച്പാസ്സ്‌റ്റോടുകൂടി ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 5 മണി വരെ നീണ്ടുനിൽക്കും.

മനാമ, ഹിദ്ദ്, ഈസ ടൗൺ മദ്രസകളിൽ നിന്നായി 350 ലധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്ന മത്സരങ്ങൾ അഹ്‌മർ, അസ്‌റഖ് , അഖദ്ർ, അസ്ഫർ എന്നീ ഗ്രൂപ്പുകളായാണ് നടക്കുക. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി അബ്ദുൽ റസാഖ് വി.പി. മുഖ്യ രക്ഷാധികാരിയായും, അബ്ദുസ്സലാം ചങ്ങരംകുളം കൺവീനറായും 40 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

article-image

dscdsasdss

You might also like

Most Viewed