ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
![ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു](https://www.4pmnewsonline.com/admin/post/upload/A_tV94KLTNZX_2024-01-28_1706443360resized_pic.jpg)
ബീറ്റ്‌സ് ഓഫ് ബഹ്‌റൈനും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുകതമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് രക്തം നൽകിയ ക്യാമ്പ് സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരി ഷെമിലി പി. ജോൺ മുഖ്യാതിഥി ആയിരുന്നു. എടത്തൊടി ഭാസ്‌ക്കരൻ, അനസ് റഹീം, മുൻഷീർ എന്നിവർ പങ്കെടുത്തു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനർമാരായ ഷാനു ജോർജ്, റിജോ ചാക്കോ, ബിപിൻ ബാബു, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 8 വർഷത്തിലധികമായി നാസിക് ധോൾ എന്ന കലാരൂപത്തിലൂടെ ബഹ്റൈനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും അതിലൂടെ ലഭിക്കുന്ന തുക ബഹ്റൈനിലും കേരളത്തിലും സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ പ്രവർത്തകരോടൊപ്പം, ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി റോജി ജോൺ, ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ മനവളപ്പിൽ, സാബു അഗസ്റ്റിൻ, അശ്വിൻ രവീന്ദ്രൻ,രേഷ്മ ഗിരീഷ്, സലീന റാഫി, വിനീത വിജയൻ,ഫാത്തിമ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
dscddsadsads