ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു


ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ നേതൃത്വത്തിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷം വിപുലമായി സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സംഘടനയുടെ ബഹ്റൈൻ പ്രസിഡണ്ട് മുഹമദ് മൻസൂർ അദ്ധ്യക്ഷത വഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അനസ് റഹിം,ആസ്റ്റിൻ സന്തോഷ്‌, കൃഷ്ണ ഭട്ട്, ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി, ഏ എം യു അലുംനി സെക്രട്ടറി മുഹമ്മദ് ഖാലിദ് എന്നിവർ സംസാരിച്ചു.

കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ അമലിന്റെ ആരോഗ്യ ബോധവത്കരണ സെമിനാറും ഇതോടൊപ്പം നടന്നു. മുബീന മൻഷീർ ദേശ ഭക്തി ഗാനം ആലപിച്ച പരിപാടിയിൽ വിശാൽ കർക്കാരെ സ്വാഗതവും ബഷീർ അമ്പലായി നന്ദിയും പറഞ്ഞു.

article-image

scadsdsdsds

You might also like

Most Viewed