വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കാൻ ടാക്സ് ഈടാക്കണമെന്ന നിർദേശം തള്ളി ശൂറ കൗൺസിൽ
വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കുമ്പോൾ 2 ശതമാനം ടാക്സ് ഈടാക്കണമെന്ന ബഹ്റൈൻ പാർലിമെന്റ് എംപിമാരുടെ നിർദേശം ഉപരിസഭയായ ശൂറ കൗൺസിൽ തള്ളി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകൾക്ക് ഹാനികരമായ നിർദേശമാണിതെന്ന് ശൂറ കൗൺസിൽ വ്യക്തമാക്കി. ഇത്തരം ഒരു തീരുമാനം വന്നാൽ കള്ളപണ ഇടപാടുകൾ വർദ്ധിക്കുമെന്നും, ശൂറ കൗൺസിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം മറ്റ് പല രാജ്യങ്ങളുമായി ബഹ്റൈൻ ഉണ്ടാക്കിയിട്ടുള്ള കരാറുകൾ ലംഘിക്കപ്പെടാനും ഇത്തരമൊരു നീക്കം വഴിവെക്കുമെന്നും അത് വഴി വിദേശനാണ്യത്തിന്റെ ഒഴുക്ക് കുറയുമെന്നും ശൂറകൗൺസിൽ വ്യക്തമാക്കി.
swddssd