ബഹ്റൈനിലെ വിശ്വകല സാംസ്കാരിക വേദിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാർച്ച് 1ന് കലാവിരുന്ന് സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ വിശ്വകല സാംസ്കാരിക വേദിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാർച്ച് 1ന് വെള്ളിയാഴ്ച്ച വൈകീട്ട് വൈബ് ഫെസ്റ്റ് 2024 എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിക്കുന്നു. സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത അഭിനേത്രിയും, നർത്തികയുമായ ലക്ഷ്മി ഗോപാലസ്വാമി, പിന്നണി ഗായകൻ കണ്ണൂർ ഷെരീഫ്, നാടൻ പാട്ട് കലാകരാനയ സുരേഷ് പള്ളിപ്പാറ, ഗായകിയായ സുമി അരവിന്ദ് എന്നിവരാണ് മുഖ്യ ആകർഷണം. ഇവർക്കൊപ്പം ബഹ്റൈനിലെ പ്രമുഖ കലാകാരൻമാരും വിവിധ കലാപരിപാടികൾ അവതിരിപ്പിക്കുമെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ വിശ്വകലാ ഭാരവാഹികൾ അറിയിച്ചു.

1200 ഓളം പേരെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും. വാർത്തസമ്മേളനത്തിൽ വിശ്വകലാ പ്രസിഡണ്ട് സുരേഷ് സി എസ്, ജനറൽ സെക്രട്ടറി ത്രിവക്രമൻ പടിയത്ത്, ഈവന്റ് ചെയർമാൻ ഡോ പി വി ചെറിയാൻ, വൈസ് ചെയർമാൻ സതീഷ് മുതലയിൽ, ഇ വി രാജീവൻ, സഇദ് ഹനീഫ, അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

article-image

െംിി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed