സാംസ ബഹ്‌റൈൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
സാംസ ബഹ്‌റൈന്റെ റിപ്പബ്ലിക് ദിനാഘോഷം കന്നഡ സംഘം ഹാളിൽ സാംസ ലേഡീസ് വിങിന്റെ നേതൃത്വത്തിൽ നടന്നു. ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജ്‌കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷത വഹിച്ചു. ഇൻഷാ റിയാസ് റിപ്പബ്ലിക് ദിന സന്ദേശം നൽകിയ പരിപാടി സാംസ പ്രസിഡന്റ് ബാബു മാഹി പരിപാടി ഉദ്ഘാടനം ചെയ്തു.
സംസാ രാക്ഷധികാരികളായ മുരളി കൃഷ്ണൻ, മനീഷ് പോന്നോത്ത്, സാംസ സെക്രട്ടറി ഇൻചാർജ് സിതാര മുരളി കൃഷ്ണൻ, ട്രഷറർ റിയാസ് കല്ലമ്പലം എന്നിവർ ആശംസകൾ നേർന്നു. നിധി വിനോദ് കുട്ടികൾക്കും രക്ഷിതാക്കൾ ക്കുമായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.
ോേ്ോേ്