ഗുദൈബിയ കൂട്ടം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഗുദൈബിയ കൂട്ടം റിപ്പബ്ലിക്ദിനാഘോഷം മധുരം വിതരണം ചെയ്തു ആഘോഷിച്ചു . ആൻഡലസ് ഗാർഡനിൽ വെച്ചു നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകൻ മനോജ് വടകര ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകരായ കെ. ടി . സലീം, സലാം മമ്പാട്ടുമൂല എന്നിവർ ആശംസകൾ നേർന്നു. പ്രവീണ സ്വാഗതവും ഷമീന മെഹ്റിൻ നന്ദിയും രേഖപ്പെടുത്തി.
dfdsfs