റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ റിഫാ മേഖല രക്തദാന ക്യാമ്പ് നടത്തി


റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ റിഫാ മേഖലയുടെ ആഭിമുഖ്യത്തിൽ അവാലി മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽഖലീഫ കാർഡിയാക് ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ രക്തദാതാക്കളെ അനുമോദിച്ച് സംസാരിച്ചു.

പ്രതിഭ കേന്ദ്ര വൈസ് പ്രസിഡണ്ട്  നൗഷാദ് പൂനൂർ,മേഖല സെക്രട്ടറി മഹേഷ്കെ.വി,ഹെൽപ് ലൈൻ കൺവീനർ ജയേഷ്.വി.കെ,മേഖല ഹെൽപ്പ് ലൈൻ കൺവീനർ  സുരേഷ് തുറയൂർ,വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ,കേന്ദ്ര,മേഖല,യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.

article-image

sdfds

You might also like

Most Viewed