ഇന്ത്യയുടെ എഴുപ്പത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനാഘോഷം ബഹ്റൈനിലെ ഇന്ത്യൻ സമൂഹവും വിപുലമായി ആചരിച്ചു
ഇന്ത്യയുടെ എഴുപ്പത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനാഘോഷം ബഹ്റൈനിലെ ഇന്ത്യൻ സമൂഹവും വിപുലമായി ആചരിച്ചു. സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ചടങ്ങിൽ അംബാസിഡർ വിനോദ് കെ ജേക്കബ് പതാക ഉയർത്തി. രാഷ്ട്രപിതാവിന്റെ ശിൽപ്പത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. പതാക ഉയർത്തൽ ചടങ്ങിന് ശേഷം ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇന്ത്യൻ സ്ഥാനപതി വായിച്ചു. 1500−ഓളം പേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
്ംു്ംു
േെി്േിെ
്ു്ു
്ും്ിംു
ഇസാടൗണിലെ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് പതാക ഉയർത്തി. സാംസ്കാരിക പരിപാടികളുടെ ഭാഗമായി റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർഥികളുടെ ആവേശകരമായ ദേശഭക്തി നൃത്തങ്ങളും ഗാനങ്ങളും അരങ്ങേറി. ബഹ്റൈൻ കേരളീയ സമാജത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും, കേരള കാത്തലിക് അസോസിയേഷനിൽ പ്രസിഡണ്ട് നിത്യൻ തോമസും ദേശീയ പതാക ഉയർത്തി. സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയും, വേൾഡ് മലയാളി കൗൺസിലും സംയുക്തമായി റിപ്പബ്ലിക് ദിനത്തെ ആസ്പദമാക്കി ആർട്ടിസ്റ്റ് ജീന നിയാസ് നയിച്ച ആർട്ട് വർക്ക്ഷോപ്പും സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി. ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉത്‌ഘാടനം ചെയ്തു. ദേശഭക്തി ഗാനങ്ങളും, പ്രസംഗങ്ങളും, നൃത്തങ്ങളും ഇതിന്റെ ഭാഗമായി അരങ്ങേറി.