ബഹ്റൈൻ ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ അംബാസിഡർ വിനോദ് കെ ജേക്കബ് പതാക ഉയർത്തി. രാഷ്ട്രപിതാവിന് പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ അദ്ദേഹം വായിച്ചു. 1500−ഓളം വരുന്ന ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ ബാൻഡ് ദേശീയ ഗാനം ആലപിച്ചു.
െംിനെന