നൗക ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


നൗക ബഹ്റൈൻ നേതൃത്വത്തിൽ അൽറബി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 19ന് നടന്ന ക്യാമ്പിൽ ഏകദേശം 150 പേർ പങ്കെടുത്തു.   മനാമ ബസ് ടെർമിനലിന് സമീപത്തുള്ള അൽറബി മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ ഓഫ്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിഷൻ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ  സൗജന്യസേവനം നൽകി.  

നൗക ബഹ്‌റൈൻ പ്രസിഡന്റ് സബീഷിന്റെ നേതൃത്വത്തിൽ സെക്രട്ടറി സജിത്ത് വെള്ളികുളങ്ങര, ക്യാമ്പ്  കൺവീനർ നിജേഷ് കാവുംതൊടി, രജീഷ് ഒഞ്ചിയം, അനിഷ് ടി.കെ, ബാബു വള്ളിയാട്, ബിനുകുമാർ, അനൂപ് കുമാർ, ജയരാജൻ,  ഷഫീർ, രാജേഷ് പി.എം, വിനീഷ് മടപ്പള്ളി, ബിജു അറക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.   ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ, യു.കെ. ബാലൻ, സുരേഷ് മണ്ടോടി, രാമത്ത് ഹരിദാസ്, അസ്‌ലം വടകര എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു.

article-image

sdf

You might also like

Most Viewed