പിജിഎഫ് ചിൽഡ്രൻസ് വിങ്ങ് ചിത്രരചന മത്സരം നാളെ


പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പിജിഎഫ് ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആർട്ട് അറ്റാക്ക് എന്ന പേരിൽ ചിത്രരചന മത്സരം നടത്തുന്നു. നാളെ വൈകീട്ട് നാല് മണി മുതൽ ആറ് മണി വരെ മാഹൂസിലെ മക്കൻഡീസ് ഹാളിൽ വെച്ച് നടക്കുന്ന മത്സരം സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.

നൂറിലധികം പേർ മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3692 1998 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

ggjk

You might also like

Most Viewed