ബികെഎസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു
കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുവാനും ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബികെഎസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സമാജം ഭാരവഹികൾ അറിയിച്ചു. മാർച്ച് , ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ, നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60 ഓളം ഗ്രൂപ്പിനങ്ങളിളുമായി മത്സരം നടക്കും.
വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ,ബാല തിലകം, ബാല പ്രതിഭ പട്ടങ്ങളും അതിനുപുറമേ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സാഹിത്യരത്ന, സംഗീത രത്ന, നാട്യരത്ന, കലാരത്ന തുടങ്ങിയ പട്ടങ്ങളും സമ്മാനിക്കും. ഫെബ്രുവരി 15 മുതൽക്കാണ് റെജിസ്ട്രേഷൻ ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ് മുഹമ്മദുമായി 39777801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
dfgdfg