കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിങ്ങ് ഡ്രോയിങ് ആൻഡ് കളറിങ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിങ്ങ്  ബഹ്റൈൻ നാഷനൽ ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിങ് ആൻഡ് കളറിങ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. നാല് ഗ്രൂപ്പുകളിലായി നടത്തിയ മത്സരത്തിൽ എ ഗ്രേഡ് കാറ്റഗറിയിൽ ധ്രുവിക സദാശിവ്, ആദ്യ ലക്ഷ്മി സുഭാഷ്, ഇവാൻ മാത്യു ജോമോൻ, ധ്രുവത് ഷിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.   ഗ്രേഡ് ബി ഗ്രേഡ് കാറ്റഗറിയിൽ എലീന പ്രസന്ന, ശ്രീഹരി സന്തോഷ്, നിള ബിമീഷ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും  സ്ഥാനം നേടിയത്.

ഗ്രേഡ് സി കാറ്റഗറിയിൽ ദേവ്ന പ്രവീൺ, നേഹ ജഗദീഷ്, ത്രിദേവ് കരുൺ, ദിവ്യ ഷെറിൻ എന്നിവർക്ക്  ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചപ്പോൾ  ഗ്രേഡ് ഡി വിഭാഗത്തിൽ അസിത ജയകുമാർ, ഷാൻവി ഷെട്ടി, ദേവീകൃഷ്ണ എന്നിവർക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. വിജയികൾക്ക് ഫ്രാൻസിസ് കൈതാരത്ത്, കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരി കെ.ടി. സലീം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവർ  സമ്മാനം വിതരണം ചെയ്തു.  ബബിന സുനിൽ നന്ദി രേഖപ്പെടുത്തി. 

article-image

ോ്േോേ്

You might also like

Most Viewed